നീ ചെറു ചാറ്റല്‍ മഴയായ് എന്നരികില്‍ വന്ന നേരം എന്‍ മുഖം ചെറു പൂ പോല്‍ പുഞ്ചിരിച്ചു... ചെറു മഴ പതിയെ പതിയെ പെരുമഴ ആയ നേരം നീ എന്‍...


നീ ചെറു ചാറ്റല്‍ മഴയായ് എന്നരികില്‍ വന്ന നേരം
എന്‍ മുഖം ചെറു പൂ പോല്‍ പുഞ്ചിരിച്ചു...
ചെറു മഴ പതിയെ പതിയെ പെരുമഴ ആയ നേരം
നീ എന്‍ കണ്ണുകളെ മെല്ലെ തൊട്ടണച്ചു...
മഴത്തുള്ളികളാല്‍ എന്‍ ശരീരം നോവാതിരിക്കാന്‍
നീ എനിക്കായ് കുട പിടിച്ചു...
ഒടുവില്‍ മഴപെയ്തു തോര്‍ന്ന നേരം
നീ എന്‍ ഹൃദയം അടര്‍ത്തി എടുത്തു..

ഒരായിരം വട്ടം നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടും എന്തേ.. നീ എന്റെ പ്രണയം അറിയാതെ പോകുന്നു... ഇഷ്ടമാണ് നിന്നെ ഒരുപാട് ഒരുപാട്


ഒരായിരം വട്ടം നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടും
എന്തേ.. നീ എന്റെ പ്രണയം അറിയാതെ പോകുന്നു...
ഇഷ്ടമാണ് നിന്നെ ഒരുപാട് ഒരുപാട്

എന്‍റെ വേര്‍പാട് നിനക്കൊന്നും നല്‍കിയിട്ടുണ്ടായിരിക്കില്ല.. പക്ഷെ.. നിന്‍റെ വേര്‍പാട് എനിക്ക് സമ്മാനിച്ചു; ഒത്തിരി കണ്ണുനീരും... ഓര്‍മ...


എന്‍റെ വേര്‍പാട് നിനക്കൊന്നും
നല്‍കിയിട്ടുണ്ടായിരിക്കില്ല..
പക്ഷെ.. നിന്‍റെ വേര്‍പാട് എനിക്ക് സമ്മാനിച്ചു;
ഒത്തിരി കണ്ണുനീരും...
ഓര്‍മ്മയുടെ ശ്രീ കോവിലില്‍
കാത്തു സൂക്ഷിക്കാന്‍
നനവൂറുന്ന ഒരുപിടി ഓര്‍മ്മകളും

എന്റെ ഹൃദയത്തില്‍ നിന്നും ഒഴുകുന്ന  ഈ കണ്ണീര്‍ പുഴയില്‍ എന്റെ ഇഷ്ടങ്ങളെ  ഒഴുക്കി വിടുകയാണ് ഞാന്‍ ... അതിലെ ഓരോ ഓളങ്ങളും  എന്...



എന്റെ ഹൃദയത്തില്‍ നിന്നും ഒഴുകുന്ന 
ഈ കണ്ണീര്‍ പുഴയില്‍ എന്റെ ഇഷ്ടങ്ങളെ 
ഒഴുക്കി വിടുകയാണ് ഞാന്‍ ...

അതിലെ ഓരോ ഓളങ്ങളും 
എന്റെ ഹൃദയമിടിപ്പുകളാണ് 
അതെ.. നിനക്കായ്‌ മാത്രം തുടിക്കുന്ന 
എന്റെ ഹൃദയമിടിപ്പുകള്‍ ...

ആ ഓളങ്ങള്‍ ആകുന്ന ഹൃദയമിടിപ്പുകള്‍ 
നോവിന്റെ പാറക്കെട്ടുകളില്‍ തട്ടി ചിതറിയാലും...
അത് ഒഴുകി അവസാനിക്കുനത് 
നീ എന്ന മഹാ സാഗരത്തില്‍ ആണ്...
ആ തീരത്തെ മണല്‍ തരികളില്‍ 
എന്റെ വിരലുകള്‍ കൊണ്ട് 
വീണ്ടും വെറുതെ എങ്കിലും എഴുതി വയ്ക്കുന്നു...

"ഞാന്‍ നിന്നെ ഒരുപാടു സ്നേഹിക്കുന്നു".

ഉമ്മറ വാതിലില്‍  നിനക്കായി മിഴി പൂട്ടാതെ  ഞാന്‍ കാത്തിരിക്കാം..


ഉമ്മറ വാതിലില്‍ 
നിനക്കായി മിഴി പൂട്ടാതെ 
ഞാന്‍ കാത്തിരിക്കാം..

എന്തേ ഇനിയും മാറിയില്ലേ  എന്നോടുള്ള പിണക്കം?


എന്തേ ഇനിയും മാറിയില്ലേ 
എന്നോടുള്ള പിണക്കം?