ഓര്‍മച്ചെപ്പില്‍ ഒരുപാട് നിറമുള്ള ഓര്‍മ്മകള്‍ നിറച്ച്‌ ഇന്നോ നാളെയോ നീ അകലുമെന്നറിഞ്ഞിട്ടും  നിന്നെ ഞാന്‍ പ്രണയിച്ചു പോയ്‌ നിന്‍റെ കൂടെ ഉണ...

ഓര്‍മച്ചെപ്പില്‍ ഒരുപാട് നിറമുള്ള ഓര്‍മ്മകള്‍ നിറച്ച്‌


ഓര്‍മച്ചെപ്പില്‍ ഒരുപാട് നിറമുള്ള ഓര്‍മ്മകള്‍ നിറച്ച്‌
ഇന്നോ നാളെയോ നീ അകലുമെന്നറിഞ്ഞിട്ടും 
നിന്നെ ഞാന്‍ പ്രണയിച്ചു പോയ്‌
നിന്‍റെ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങള്‍ കവിതകളായിരുന്നു
അതിലൂടെ മനസ് ആവര്‍ത്തിച് കടന്നു പോകുമ്പോള്‍
അതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും കൂടികൊണ്ടേയിരുന്നു
നിഷ്ഫലം എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും 
നിന്നെ എന്നും ഞാന്‍ പ്രണയിച്ചു പോകുന്നു