മറക്കാന്‍ കഴിയാതെ മനസിന്‍റെ താളുകളില്‍ എന്നോ ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു  നിന്‍റെ ആ മുഖം ആരും കാണാതെ, ആരോടും പറയാതെ  ഞാന്‍ നിന്...

മറക്കാന്‍ കഴിയാതെ മനസിന്‍റെ താളുകളില്‍

മറക്കാന്‍ കഴിയാതെ മനസിന്‍റെ താളുകളില്‍
എന്നോ ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു 
നിന്‍റെ ആ മുഖം
ആരും കാണാതെ, ആരോടും പറയാതെ 
ഞാന്‍ നിന്നെ സ്നേഹിച്ചു
വീണുടയുന്ന മഴതുള്ളി പോലെ 
എന്നെ തനിച്ചാക്കി എന്നോ നീ 
ആര്‍ക്കോ സ്വന്തമായേക്കാം..
എങ്കിലും ഇന്നും ഞാന്‍ 
നിന്നെ സ്നേഹിക്കുന്നു
ഒരിക്കല്‍ എന്‍റെ സ്നേഹം 
നീ തിരിച്ചറിയുമെന്ന പ്രതീക്ഷയോടെ