എന്റെ ഹൃദയത്തില്‍ നിന്നും ഒഴുകുന്ന  ഈ കണ്ണീര്‍ പുഴയില്‍ എന്റെ ഇഷ്ടങ്ങളെ  ഒഴുക്കി വിടുകയാണ് ഞാന്‍ ... അതിലെ ഓരോ ഓളങ്ങളും  എന്...

എന്റെ ഹൃദയത്തില്‍ നിന്നും ഒഴുകുന്ന



എന്റെ ഹൃദയത്തില്‍ നിന്നും ഒഴുകുന്ന 
ഈ കണ്ണീര്‍ പുഴയില്‍ എന്റെ ഇഷ്ടങ്ങളെ 
ഒഴുക്കി വിടുകയാണ് ഞാന്‍ ...

അതിലെ ഓരോ ഓളങ്ങളും 
എന്റെ ഹൃദയമിടിപ്പുകളാണ് 
അതെ.. നിനക്കായ്‌ മാത്രം തുടിക്കുന്ന 
എന്റെ ഹൃദയമിടിപ്പുകള്‍ ...

ആ ഓളങ്ങള്‍ ആകുന്ന ഹൃദയമിടിപ്പുകള്‍ 
നോവിന്റെ പാറക്കെട്ടുകളില്‍ തട്ടി ചിതറിയാലും...
അത് ഒഴുകി അവസാനിക്കുനത് 
നീ എന്ന മഹാ സാഗരത്തില്‍ ആണ്...
ആ തീരത്തെ മണല്‍ തരികളില്‍ 
എന്റെ വിരലുകള്‍ കൊണ്ട് 
വീണ്ടും വെറുതെ എങ്കിലും എഴുതി വയ്ക്കുന്നു...

"ഞാന്‍ നിന്നെ ഒരുപാടു സ്നേഹിക്കുന്നു".

0 Comments: